Related Posts with Thumbnails

Wednesday, December 2, 2009

'പിന്‍ഗാമി'

പിന്‍വാതിലിലൂടെ ഒരുകാര്യവും ചെയ്യാന്‍ പാടില്ല
എന്നാണല്ലൊ ഇപ്പോഴത്തെ നിയമം.! പക്ഷേ പാവം
ഈ കുഞ്ഞു്‌ 'വോട്ടര്‍' ഉണ്ടോ ഇതറിയുന്നു..?

ഏതുകാര്യമായാലും ഇന്നത്തെക്കാലത്തു്‌ എല്ലാവരും
ചെയ്യുന്നതുപോലെ ആയാല്‍ അതിനു്‌ ഒരു ത്രില്ലില്ല..
എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ..? ചിലപ്പോള്‍
ഗിന്നസ് ബുക്കിനകത്തൂടെയെങ്ങാനും കയറി
നടക്കാന്‍ പറ്റില്ലെന്നാരുകണ്ടൂ..?

പുതിയ ജനറേഷേന്‍, പാലുകുടി എന്ന ഈ സൌജന്യ
'റേഷേന്‍' പോലും അല്പം മോഡേണ്‍ സ്റ്റൈലില്‍ പരീക്ഷിച്ചുനോക്കുന്നു..!!

6 comments:

പൈങ്ങോടന്‍ December 2, 2009 at 3:46 AM  

ഹ ഹ
നല്ല കാഴ്ച :)

Anonymous December 2, 2009 at 10:58 AM  

ithu pooloru chithram ente kayyilum undu njan aduthu thanne postunnathayirikkum ithe hedderil virodhamonnumm illallooo

Micky Mathew December 2, 2009 at 6:05 PM  

:)

Unknown December 2, 2009 at 9:46 PM  

അത്‌ കലക്കി...
പിന്നെ താങ്കളുടെ ചിത്രങ്ങൾ മിക്കവാറും മനോരമ ഓൺ ലൈനിൽ കാണാറുണ്ട്‌. വളരെ നല്ല ചിത്രങ്ങൾ...

Dethan Punalur December 3, 2009 at 7:22 AM  

പൈങ്ങോടന്‍, നാടകക്കാരന്‍, മിക്കി, ജിമ്മി നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു നന്ദി.
നാടകക്കാരനു്‌,
പോസ്റ്റൂ ചെയ്തോളൂ ഒരു വിരോധവുമില്ല.. അതു്‌ കാണാന്‍ കാത്തിരിക്കാം...
ജിമ്മിയ്ക്കു്‌,
ചിത്രങ്ങള്‍ കാണാറുണ്ടെന്നാറിഞ്ഞതില്‍ സന്തോഷം..
-ദത്തന്‍ പുനലൂര്‍.

Kaippally February 6, 2010 at 10:14 PM  

Ras Al Khaimaയിൽ പോകുന്ന വഴി സ്ഥിരം കാണാൻ കഴിയുന്ന ഒരു കാഴ്ചയാണു്. 50കളിൽ ഈ രാജ്യത്ത് ഗ്രാമങ്ങളിൽ കുടി വെള്ളം എത്തിച്ചുകൊടുക്കാൻ ഉപയോഗിച്ചിരുന്ന മൃഗമാണു് ഇതു്. ഇമറാതിന്റെ വളർച്ചയിൽ മറക്കാനാവത്ത ഒരു പങ്കു വഹിച്ച പാവം മൃഗമാണു് Arabian wild ass. 1977ൽ ഒരിക്കൽ Ras al khaima സന്ദർശിച്ചപ്പോൾ തകര പാട്ടകളിൽ വീടുതോറും കുടിവെള്ളം കൊണ്ടു പോകുന്ന ദൃശ്യം ഞാൻ ഇന്നും ഓർക്കുന്നു.

ഈ മൃഗങ്ങൾ ജീവിക്കുന്ന മരുഭൂമിയുടെ നാലു വശവും ഇപ്പോൾ highwayകൾ നിർമ്മിക്കുകയാണു്. പുരോഗമനത്തിന്റെ പാതയിൽ ഉപേക്ഷിപ്പെട്ട ഈ മൃഗങ്ങൾ ഇന്നു വംശനാശ ഭീഷണി നേരിടുകയാണു്.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP