Related Posts with Thumbnails

Wednesday, June 30, 2010

' എംബ്രോയിഡറി..! '


കടും നിറങ്ങൾ ചാലിച്ചു്‌ പ്രകൃതി എന്ന തുന്നല്ക്കാരന്റെ കരവിരുതു്‌...!

Monday, June 28, 2010

'' ഒരു പുല്ലും കാണാനില്ല..! "


വരണ്ട ഭൂമിയിൽ പച്ചത്തലപ്പുകൾ തിരയുന്ന മാൻ കുട്ടി...

Friday, June 25, 2010

" ഉൾക്കാഴ്ച്ച..! "


ഇന്നലെ രാത്രി നടത്തിയ 6 മണിക്കൂർ നീണ്ട ഒരു മേജർ ഓപ്പറേഷനിൽ നിന്നുള്ള സീൻ..ഓപ്പറേഷൻ തീയറ്ററിനുള്ളിലെ അവൈലബിൾ ലൈറ്റിൽ എടുത്തതു്‌ .

Wednesday, June 23, 2010

'പോമറേനിയൻ..!'


നേരെ പറന്നു വരുന്ന വവ്വാലിനെപ്പോലെ തോന്നിക്കുന്ന ഇതു്‌ ഇലയുടെ അരുകു തിന്നുകൊണ്ടിരിക്കുന്നന്ന പുഴുവിന്റെ തലയുടെ ക്ലോസപ്പാണു്‌.

Monday, June 21, 2010

പോർട്രേറ്റ്..!


വടക്കെ മലബാറിൽ നിന്നൊരു കാഴ്ച...

Friday, June 18, 2010

" കാത്തുനില്പു്‌ ! "സാരിചുറ്റിയ സ്ത്രീ അങ്ങോട്ടു തിരിഞ്ഞു നില്ക്കുന്നു,കുടയോമറ്റോ അവരുടെ ഇടതു കൈയിൽ പിടിച്ചിട്ടുണ്ടെന്നു തോന്നും. ബാഗും പിന്നിലിട്ടു്‌ അമ്മയുടെ ഇടതുവശത്തു്‌ സാരിത്തുമ്പിൽ തൂങ്ങുന്ന കുട്ടി...ഒരു മഴക്കാല ചിത്രം..!

രാവിലെ നടന്നുവരുമ്പോൾ അടുത്ത ഓഫീസിന്റെ മുൻവശം വെള്ളമൊഴിച്ചു വൃത്തിയാക്കി ചൂലുമായി തൂപ്പുകാരി പോകുന്നതു കണ്ടു. അവർ തെറിപ്പിച്ച വെള്ളം അടുത്ത ഭിത്തിയിൽ ഇങ്ങനെ ഒരു ചിത്രമായി രൂപപ്പെട്ടിരിക്കുന്നതു പെട്ടന്നു എന്റെ ശ്രദ്ധയിൽപ്പെട്ടു. ഓടിപ്പോയി ക്യാമറ എടുത്തു കൊണ്ടുവന്നു്‌ അതു പകർത്തി. അപ്പോഴേക്കും മുകൾവശം ഉണങ്ങാൻ
തുടങ്ങിയിരിന്നു.
(കർവും ബ്രൈറ്റ്നെസ്സും മാത്രം അല്പം അഡ് ജസ്റ്റു്‌ ചെയ്തിട്ടുണ്ടു്‌ . വേറെ ഒന്നും ചെയ്തിട്ടില്ല. ഡേറ്റാ ഇതാണു്‌ Canon Eos 400D, lens Canon 18-55, f. 7.1, 1/13 @ 400 ISO, hand held, day light.)

Wednesday, June 16, 2010

വാത്സല്യം !


"പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ...
കേട്ടു കേട്ടു നീയുറങ്ങെൻ... "

Monday, June 14, 2010

ഇൻ ദി ഫ്രെയിം..!


തികച്ചും അവിചാരിതമായി കിട്ടിയ ഷോട്ടു്‌ . ഷട്ടർ സ്പീഡോ, അപ്പർച്ചറോ മാറ്റാനോ ഫോക്കസിംഗ് പോലും ചെയ്യാനോ സമയം കിട്ടാതെ ക്ലിക്ക് ചെയ്ത ചിത്രം. വ്യൂഫൈന്ററിലൂടെ നോക്കുകയും ക്ലിക് ചെയ്യുകയും ഒപ്പമായിരുന്നു എന്നു സാരം..
അതിന്റെ പരിമിതികളുണ്ടാകാം.

Friday, June 11, 2010

പറക്കുന്ന കുസൃതി..!


ഒരിടത്തും അല്പസമയംപോലും അടങ്ങിയിരിക്കാത്ത പ്രകൃതക്കാരനായ ചെറിയ പക്ഷി...

Tuesday, June 8, 2010

ഗോൾഡൻ വൈൻ ഗ്ലാസ് ..!!


പൂന്തോട്ടത്തിലെ സ്വർണ്ണവർണ്ണമുള്ള 'വൈൻ ഗ്ലാസ്...!'

Saturday, June 5, 2010

ഒന്നു ' വളച്ചുനോക്കിയാലോ..? '


എന്തു ചെയ്യാം, ഉണങ്ങിയ കമ്പാണെങ്കിലും എത്ര ശ്രമിച്ചിട്ടും ഇതിൽക്കൂടുതൽ വളയുന്നില്ല...!

Tuesday, June 1, 2010

" വെളുപ്പിനഴകു്‌....! "


സിൽക്കിന്റെ ഫിനിഷിൽ ഒരു വെളുത്ത പൂവു്‌...

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP