" കാത്തുനില്പു് ! "
സാരിചുറ്റിയ സ്ത്രീ അങ്ങോട്ടു തിരിഞ്ഞു നില്ക്കുന്നു,കുടയോമറ്റോ അവരുടെ ഇടതു കൈയിൽ പിടിച്ചിട്ടുണ്ടെന്നു തോന്നും. ബാഗും പിന്നിലിട്ടു് അമ്മയുടെ ഇടതുവശത്തു് സാരിത്തുമ്പിൽ തൂങ്ങുന്ന കുട്ടി...ഒരു മഴക്കാല ചിത്രം..!
രാവിലെ നടന്നുവരുമ്പോൾ അടുത്ത ഓഫീസിന്റെ മുൻവശം വെള്ളമൊഴിച്ചു വൃത്തിയാക്കി ചൂലുമായി തൂപ്പുകാരി പോകുന്നതു കണ്ടു. അവർ തെറിപ്പിച്ച വെള്ളം അടുത്ത ഭിത്തിയിൽ ഇങ്ങനെ ഒരു ചിത്രമായി രൂപപ്പെട്ടിരിക്കുന്നതു പെട്ടന്നു എന്റെ ശ്രദ്ധയിൽപ്പെട്ടു. ഓടിപ്പോയി ക്യാമറ എടുത്തു കൊണ്ടുവന്നു് അതു പകർത്തി. അപ്പോഴേക്കും മുകൾവശം ഉണങ്ങാൻ
തുടങ്ങിയിരിന്നു.
(കർവും ബ്രൈറ്റ്നെസ്സും മാത്രം അല്പം അഡ് ജസ്റ്റു് ചെയ്തിട്ടുണ്ടു് . വേറെ ഒന്നും ചെയ്തിട്ടില്ല. ഡേറ്റാ ഇതാണു് Canon Eos 400D, lens Canon 18-55, f. 7.1, 1/13 @ 400 ISO, hand held, day light.)
13 comments:
ഹ..ഹ..അതു കൊള്ളാം
അതെന്തായാലും നന്നായി.
കൊള്ളാം
അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒത്തിരി സന്തോഷം
നന്നായി!
ആഹ കൊള്ളാം
നല്ല ചിത്രം..
salute! to your eyes!
ദേതന്‍ മാമാ...അതു നന്നായിട്ടുണ്ട്.“എന്റെ ബ്ലോഗിലേക്കും വരണേ”
hat off to you for the effort and for the finding
So brilliant
nizhal chithram
നല്ല നിരീക്ഷണം.... ഒരു ഫോട്ടോഗ്രാഫര്‍ക്ക് അത്യാവശ്യം വേണ്ടതും :-)
good..
സുഹൃത്തേ!
അസ്സലായിരിക്കുന്നു.
ചിത്രത്തിൽ കാണന്നതെന്താണെന്ന് വിശദീകരിക്കേണ്ടതില്ല. അത് ഞങ്ങൾ കാഴ്ചക്കാർ ചെയ്തു കൊള്ളാം. അതിനാൽ ചുവടെ കൊടുത്തിരിക്കുന്നത്രയും ഭാഗം അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ. ഒരു മഴക്കാല ചിത്രം.. എന്നാവാം.
സാരിചുറ്റിയ സ്ത്രീ അങ്ങോട്ടു തിരിഞ്ഞു നില്ക്കുന്നു,കുടയോമറ്റോ അവരുടെ ഇടതു കൈയിൽ പിടിച്ചിട്ടുണ്ടെന്നു തോന്നും. ബാഗും പിന്നിലിട്ടു് അമ്മയുടെ ഇടതുവശത്തു് സാരിത്തുമ്പിൽ തൂങ്ങുന്ന കുട്ടി...
Post a Comment