Related Posts with Thumbnails

Sunday, January 31, 2010

ഹരിത വിപ്ലവം!




പച്ച നിറംകൊണ്ടു പ്രകൃതി വരച്ചിരിക്കുന്ന പാരലൽ ലൈനുകൾ...! തട്ടുതട്ടായി കൃഷിചെയ്തിരിക്കുന്ന കാരറ്റ് വയലുകൾ.. ഊട്ടിയിൽ നിന്നൊരു ദൃശ്യം.

Saturday, January 30, 2010

' കാലിഡോസ്കോപ്പ് ! '



കേക്കിന്റെ ചെറിയ കഷണങ്ങൾ പോലെ തോന്നിക്കുന്ന ഇതു്‌ എന്തെന്നു വല്ല ഊഹവുമുണ്ടോ..!

ഉടഞ്ഞ കുപ്പിവള കഷണങ്ങളോ നിറമുള്ള ചെറിയ വസ്തുക്കളോ ഇട്ടാൽ എണ്ണത്തിൽ കൂടുതലായും പലഡിസൈനുകളായും അതിലൂടെ റിഫ്ളക്റ്റ് ചെയ്തു കാണാവുന്ന കാലിഡോസ്കോപ്പ് അറിയില്ലേ.! അത്തരം ഒരു കാഴ്ച കാലിഡോസ്കോപ്പ് ഇല്ലാതെ പ്രകൃതി ഒരുക്കിയിരിക്കുന്നതു കാണുക... ഉണ്ണിപ്പൂവെന്നും വേലിപ്പരുത്തിപ്പൂവെന്നും പ്രാദേശികമായി പറയുന്ന വഴിയോരത്തൊക്കെ കാണുന്ന ചെറിയ പൂവ് വിരിയാൻ തുടങ്ങുന്നു...

Thursday, January 28, 2010

കൊമ്പിനു തീപിടിച്ച കാണ്ടാമൃഗം !!



ചക്രവാളത്തിൽ നിന്നു്‌ ഒരു കാഴ്ച .. അസ്തമയ സമയത്തു്‌ മേഘങ്ങളുടെ അരുകുകളിൽപതിച്ച സ്വർണ്ണവർണ്ണം കൊമ്പിനു
തീപിടിച്ചു് എരിയുന്ന ഒരു കാണ്ടാമൃഗത്തിന്റെ തലയുടെആകൃതിയിൽ തോന്നിച്ചതു്‌..!

Wednesday, January 27, 2010

'അല്പം കട്ടിയാണേ..!'



നമ്മുടെ കൂട്ടത്തിൽ ചിലരുടെ തൊലിക്കു്‌ നല്ല കട്ടിയാണു്‌ എന്നു സാധാരണ പറയാറുണ്ടു്‌.. എന്നാൽ ഇതല്പം കടുകട്ടിയല്ലേ..ഒരു മെറ്റാലിക്ക് ഫിനിഷ്...! എമുവിന്റെ ഒരു ക്ലോസപ്പ് .

Monday, January 25, 2010

ഭക്ഷ്യ ക്ഷാമം തീർന്നു..!



'പാലും മുട്ടയും ചിക്കൻ ലഗ് പീസും ഒക്കെ കഴിക്കാനാ അവരുടെ മന്ത്രിമാരു് ജനങ്ങളോടു പറയുന്നത്..അപ്പോൾ പാവപ്പെട്ട ഞങ്ങളു് ഈ സ്പൈഡർ ലഗ് പീസെങ്കിലും കഴിച്ചു ജീവിച്ചോട്ടെ..!'

Friday, January 22, 2010

പൂത്താലം..!



റിബണുകൾ ചേർത്തു പിടിച്ച് അതിന്റെ നടുവിൽ പൂമ്പൊടിയുടെ ഒരു തട്ടു്‌ വച്ചതുപോലെ...! ഒരു ചെറിയ പൂവിന്റെ ഉൾ വശം ക്ലോസപ്പിൽ എടുത്തതു്...

Wednesday, January 20, 2010

മധുര സ്പർശം..!




ഒരു പൂക്കാലത്തിന്റെ ഓർമ്മ, വർണ്ണക്കുപ്പായമണിഞ്ഞ ഒരു സന്ദർശകന്റേയും..!

Monday, January 18, 2010

മുകളിലേക്കു്‌ ഒരു വിനോദ യാത്ര..!!



ഇതാണോ മേളിൽ നല്ല പിടിപാടുണ്ടെന്നു പറഞ്ഞതു്‌ .. എന്നാലും ഇത്രേം സ്ട്രോങ്ങാണെന്നു കരുതിയില്ല..! ഇപ്പഴല്ലേ എനിയ്ക്കു 'പിടി' കിട്ടിയതു്‌..!!

Friday, January 15, 2010

കമ്പിളി രോമം..!!



കമ്പിളി രോമം പോലെയോ കാന്തത്തിൽ ഇരിമ്പു പൊടി പിടിച്ചതു പോലെയോ ചുവന്ന കുഞ്ഞു നാരുകൾ ചേർ‌ന്നു പറ്റിയിരിക്കുന്ന ഇതു്‌ എന്താണെന്നു മനസ്സിലായോ..? ചെമ്പരത്തിപ്പൂവിന്റെ ഉള്ളിൽ നിന്നും വെളിയിലേക്കു തള്ളിനില്‍ക്കുന്ന സ്റ്റേമന്റെ അഗ്രഭാഗം നേരേ മുകളിൽ നിന്നുള്ള ക്ലോസപ്പു്‌ വ്യൂ ആണു്‌ ‌.

Wednesday, January 13, 2010

" മത്സ്യമുന്തിരി..! "



അതേ, മുന്തിരിക്കുല പോലെയുള്ള ഇതു്‌ മുന്തിരിവള്ളിയില്‍ ഉണ്ടായതല്ല..'മുന്തിരിങ്ങ പുളിക്കും'എന്നൊക്കെയല്ലേ പറയുന്നതു് !
എന്നാല്‍ ഇതിനു പുളിയുമില്ല മധുരവുമില്ല... പിന്നെ ഉള്ളില്‍ കുരു ഇല്ലെങ്കിലും 'കരു' ഉണ്ടു് എന്നതു സത്യം!മീന്‍ മുട്ടയുടെ ഒരു ക്ലോസപ്പു് !

Monday, January 11, 2010

ബസ്സ് സമരം കഴിഞ്ഞോ..?



"അതൊക്കെ കഴിഞ്ഞു...! 'സ്മാര്‍ട്ട് സിറ്റി - വിഴിഞ്ഞം തുറമുഖം വഴി ആതിരാപ്പള്ളി'യ്ക്കു്‌ ബസ്സു്‌ വരുമെന്നു കേട്ടു..അതു്‌
നോക്കി നില്ക്കുകയാ.."

"ഓ അതിപ്പെഴെങ്ങും നടക്കുന്ന കാര്യമല്ല.. പൊതുജാനമായിപ്പോയില്ലേ, വാ.. നമുക്കു നടക്കാം.. അതാ നല്ലതു്‌ ! നമ്മള്‍ അങ്ങെത്തുമ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പു സമയമാകും ... അപ്പോള്‍ ഹൈടെക്‌ ബസ്സും മെട്രോ റെയിലുമൊക്കെക്കൊണ്ടു
നമ്മളെ തിരക്കി പലകക്ഷികളും പിന്നാലെ വന്നോളും...! "

Saturday, January 9, 2010

പൊയ്‌മുഖം..!




എന്നെ മനസ്സിലായോ..? കണ്ണും മൂക്കും വായും, നല്ല സ്റ്റൈലില്‍ ചീകിവച്ചിരിക്കുന്ന മുടിയുമൊന്നും കണ്ടിട്ട് ആളെപിടികിട്ടിയില്ലേ..!
ഞാനാണ്‌ 'ശ്രീമാന്‍ പൊയ്‌മുഖം..!' എന്നുകരുതി കുട്ടികള്‍ കളിക്കാന്‍ കൊണ്ടുനടക്കുന്ന മാസ്കാണെന്നു വിചാരിക്കരുതു്‌ .. ഞാന്‍
ഒരു ചെറിയ വണ്ടാണു്‌..കൂടിയാല്‍ ഒരു അമ്പതു പൈസതുട്ടിന്റെ വലിപ്പത്തിനുള്ളില്‍ ഒതുങ്ങുന്ന ശരീരമേ എനിക്കുള്ളു..! ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ പ്രക്യതി നല്‍കിയിരിക്കുന്ന ഉപായമാണത്രേ ഈ രൂപം...! ഹോ.. ജീവിക്കാന്‍ എന്തെല്ലാം വേഷം കെട്ടണം..?

Wednesday, January 6, 2010

" എന്നെക്കൊണ്ടു്‌ ഇത്രേ തുറക്കാന്‍ പറ്റൂ..! "



'വാകീറിയ ദൈവം എരണം കല്പിക്കും' എന്നാണല്ലോ പ്രമാണം..! പക്ഷേ ഇത്രേം അങ്ങു്‌ കീറേണ്ടി വരുമെന്നു വിചാരിച്ചില്ല..
ഭക്ഷണവുമായെത്തിയ അമ്മകാക്കയുടെ സാമിപ്യം മനസിലാക്കിയ കുഞ്ഞുകാക്ക (ഭൂമിയും പാതാളവുമൊക്കെ കാണത്തക്കരീതിയില്‍)
പരവേശത്തോടെ വായ് തുറക്കുന്നതാണു്‌ ചിത്രം..!

Sunday, January 3, 2010

പൂത്തിരികള്‍..!



ഒത്തിരി വിശേഷങ്ങളും അനുഭവങ്ങളും സമ്മാനിച്ച് കൊഴിഞ്ഞു വീണ പഴയ വര്‍ഷത്തിന്റെ ഫലങ്ങള്‍ പുതിയ ഉണര്‍വിന്റെയും
ഉന്മേഷത്തിന്റെയും പൂത്തിരികളായി ചിതറിവീണ് സമാധാനത്തിന്റെ പുതിയ നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ എന്ന പ്രതീക്ഷയില്‍ നമുക്കു് പുതുവര്‍ഷത്തിലേക്കു് കടക്കാം...!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP