Thursday, December 31, 2009
Monday, December 28, 2009
"കാടെവിടെ മക്കളെ ..കൂടെവിടെ മക്കളെ ....? "
ഇത്തരം ദീനരോദനങ്ങള്‍ കേള്‍ക്കതെ, നിബിഡവനങ്ങളും മഴക്കാടുകളും വെട്ടിത്തെളിച്ചശേഷം
ഏതു കോപ്പില്‍(കോപ്പന്‍ ഹേഗ്)പോയി കോടികള്‍ മുടിച്ചു് ഉച്ചകോടിയും 'രാത്രികോടിയും'
ആഘോഷിച്ചു് കാലാവസ്ഥാവ്യതിയാനവും പരിസ്തിതി പ്രശ്നവും ചര്‍ച്ച ചെയ്തിട്ടെന്തുപ്രയോജനം?
Posted by Dethan Punalur at 6:51 AM 12 comments
Labels: ഫോട്ടോ
Thursday, December 24, 2009
ക്രിസ്തുമസ്സ് കേക്കു് ..!
ക്രിസ്തുമസ്സ് അല്ലേ .. ഒരു കേക്കു തന്നെയാകട്ടെ..!
ഐസിങ്ങൊക്കെവച്ചു് നല്ല രീതിയില്‍ ഡക്കറേറ്റ് ചെയ്ത
ഒരു ചോക്ലേറ്റ് കളര്‍ ക്രിസ്തുമസ്സ് കേക്കു് ...!
സാങ്കല്പികമായ ഇതിന്റെ രൂപകല്പന, ഉള്ളിലെ ഡിസൈന്‍ ,
കളറിങ്ങ്, ഐസിങ്ങ് തുടങ്ങി പാചകം വരെ പ്രക്യതിയാണു്....!
വാചകം എന്റേതും..! (ഒരു ചെറിയ പൂവിന്റെ ഉള്‍വശത്തെ ക്ലോസപ്പ്.)എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ക്രിസ്തുമസ്സ് ആശംസകള്‍..!
Posted by Dethan Punalur at 11:08 PM 7 comments
Labels: ഫോട്ടോ
Tuesday, December 22, 2009
"വൌ.. വാട്ട് എ ബ്യൂട്ടി...?"
ആള്‍ക്കാരു പറഞ്ഞപ്പം ഇത്രേം സുന്ദരനാണെന്നു് ഞാന്‍
വിചാരിച്ചതേയില്ല...? ഇതില്‍ക്കൂടി 'വിശ്വരൂപം' നേരിട്ടു
കണ്ടപ്പോഴല്ലേ ഞാന്‍ ഇത്രയും വല്യ ഒരു ബ്യൂട്ടിയാണെന്നു
മനസ്സിലായതു്.. മുഖത്തൊക്കെ ചെറിയ ചുളിവുപോലെ
കാണുന്നു... അതു് ഈ കണ്ണാടീടെ കുഴപ്പമായിരിക്കണം....!
Posted by Dethan Punalur at 7:25 AM 13 comments
Labels: ഫോട്ടോ
Saturday, December 19, 2009
'പോലീസിന്റെ എല്ല്...!'
ആഭ്യന്തരമന്ത്രിയുടെ പക്ഷം..!
Posted by Dethan Punalur at 6:24 AM 6 comments
Labels: ഫോട്ടോ
Wednesday, December 16, 2009
'പാവന നക്ഷത്രം വാനിലുദിച്ചു..!'
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
മഹത്തായ സന്ദേശവുമായി ഉദിച്ച പാവന
നക്ഷത്രത്തിന്റെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ്
എത്തുമ്പോള്‍ , അതിനെ വരവേല്‍ക്കാനും
ആഘോഷങ്ങളില്‍ പങ്കുചേരാനുമായി ഒരു
കുഞ്ഞു നക്ഷത്രം ഞാന്‍ ഇവിടെ തൂക്കിയിടുന്നു..
(ചെറിയ കമ്മലിനോളം വരുന്ന വഴിയോരത്തു
കണ്ട ഒരു കുഞ്ഞുപൂവിന്റെ ക്ലോസപ്പ് ചിത്രമാണു് ഇതു്.
ഫോട്ടോയില്‍ ക്ലിക്കു ചെയ്താല്‍ വലുതായിക്കണാം.)
എല്ലാവര്‍ക്കും എന്റെ നന്മനിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകള്‍..!
Posted by Dethan Punalur at 6:42 AM 11 comments
Labels: ഫോട്ടോ
Monday, December 14, 2009
" ഇത്രേം മതിയോ..? "
Posted by Dethan Punalur at 6:44 AM 14 comments
Labels: ഫോട്ടോ
Friday, December 11, 2009
ഉള്‍ക്കാഴ്ച്ച..!
കാണുമ്പോള്‍ വണ്ടിയുടെ ക്ലച്ചോ ബ്രേക്കോ അതോ വല്ല
വര്‍ക്ക്‌ഷോപ്പിലെ പണിആയുധങ്ങളോ പോലെ തോന്നിയേക്കാം..
നല്ല കടും ചുവപ്പു നിറമുള്ള ഒരു പൂവിന്റെ ഉള്ളില്‍ നിന്നും
പുറത്തേക്ക് തള്ളിനില്‍ക്കുന്നഅവയവങ്ങളും
പൂമ്പൊടിയുടെ ശേഖരവുമാണു് ഇതു്.
Posted by Dethan Punalur at 7:32 AM 10 comments
Labels: ഫോട്ടോ
Tuesday, December 8, 2009
"മേഘസന്ദേശം..!"
റിപ്ലെയുമില്ല...! അശോകവനം 'പ്രഭാകരന്‍ ചേട്ടന്‍ '
വെട്ടിവെളുപ്പിച്ചോ എന്നറിയില്ല... ചേട്ടന്‍ 'പുലിയല്ലേ' ..?
നിരക്കും കൂടുതലാ, എപ്പഴാ പയ്‌ലറ്റ് പണിമുടക്കു
വരുന്നതെന്നും അറിയില്ല.. പകരം കവിപറഞ്ഞ 'സങ്കല്പ വായൂ
വിമനത്തിലേറി' നേരിട്ട് ഒന്നുപോയി
അന്വേഷിച്ചുവരാം.. രാവണന്‍ ഇല്ലെങ്കിലും "പക്ഷെ"
അവിടെകാണുമല്ലോ..?
ഞങ്ങളു് കെട്ടിയ ആ ചിറ ഇപ്പഴും അവിടെ
ഉണ്ടോയെന്നറിയണം.... ഇവിടെ
സേതുസമുദ്രമാണല്ലോനമ്മുടെ പ്രശ്നം....!
Posted by Dethan Punalur at 12:18 AM 4 comments
Labels: ഫോട്ടോ
Saturday, December 5, 2009
" സ്പൈഡര്‍മാന്‍..! "
കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനും
അതിസാഹസികനുമായ സ്പൈഡര്‍മാനെ
അറിയില്ലേ... സദാസമയവും മുഖംമൂടിയിട്ടു് ഏതൊ
സിമ്പലുള്ള ജായ്ക്കറ്റും ധരിച്ചു് എവിടെയും
പറന്നും വലിഞ്ഞും കയറുന്ന ആ കക്ഷിയെ
ഓര്‍ക്കുന്നില്ലേ...?
ഇതാ അതിന്റെ മറ്റൊരുരൂപം.. ജായ്ക്കറ്റും
മുഖംമൂടിയുമൊക്കെയിട്ടു് ' ഹാന്‍സപ്പ് ' പറയുന്ന
രീതിയില്‍ നില്‍ക്കുന്ന ഇതാരാണന്നല്ലേ....?
എട്ടുകാലിയെന്നും ചിലന്തിയെന്നും നമ്മള്‍
വിളിക്കുന്ന സാക്ഷാല്‍ സ്പൈഡര്‍ തന്നെ... ഇഷ്ടന്‍
തന്റെ സ്വന്തം 'വെബ്ബ്‌സൈറ്റില്‍' ശീര്‍ഷാസനത്തില്‍
നില്‍ക്കുന്ന ചിത്രമാണു് ഇതു്..!
Posted by Dethan Punalur at 5:18 AM 8 comments
Labels: ഫോട്ടോ
Wednesday, December 2, 2009
'പിന്‍ഗാമി'
പിന്‍വാതിലിലൂടെ ഒരുകാര്യവും ചെയ്യാന്‍ പാടില്ല
എന്നാണല്ലൊ ഇപ്പോഴത്തെ നിയമം.! പക്ഷേ പാവം
ഈ കുഞ്ഞു് 'വോട്ടര്‍' ഉണ്ടോ ഇതറിയുന്നു..?
ഏതുകാര്യമായാലും ഇന്നത്തെക്കാലത്തു് എല്ലാവരും
ചെയ്യുന്നതുപോലെ ആയാല്‍ അതിനു് ഒരു ത്രില്ലില്ല..
എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ..? ചിലപ്പോള്‍
ഗിന്നസ് ബുക്കിനകത്തൂടെയെങ്ങാനും കയറി
നടക്കാന്‍ പറ്റില്ലെന്നാരുകണ്ടൂ..?
പുതിയ ജനറേഷേന്‍, പാലുകുടി എന്ന ഈ സൌജന്യ
'റേഷേന്‍' പോലും അല്പം മോഡേണ്‍ സ്റ്റൈലില്‍ പരീക്ഷിച്ചുനോക്കുന്നു..!!
Posted by Dethan Punalur at 12:32 AM 6 comments
Labels: ഫോട്ടോ