Monday, March 29, 2010
Friday, March 26, 2010
Wednesday, March 24, 2010
Monday, March 22, 2010
മുത്തുമണികൾ..!!
വറുതിയുടേയും വരൾച്ചയുടേയും നടുവിലൂടെ വഴിപോക്കനായി ഒരുനാൾ ഇതിലെ കടന്നുപോയ വേനൽ മഴ സമ്മാനിച്ച നീർമുത്തുകൾ...
Posted by Dethan Punalur at 1:46 AM 8 comments
Labels: ഫോട്ടോ
Friday, March 19, 2010
"ശ്ശോ.. ഒന്നു പതുക്കെ പറ..! "
'പതുക്കെ പറ.. ഈ ചുവരുകൾക്കു പോലും ചെവിയുണ്ടെന്നു് 'പലരും പറയാറുണ്ടു്...പണ്ടു് ഒരു രാജാവിനു കഴുതച്ചെവിയുണ്ടായിരുന്നു എന്നകഥയും പലരും കേട്ടിരിക്കും... അതൊക്കെ സങ്കല്പമല്ലേ..? എന്നാൽ നാലുചുറ്റും കഴുതച്ചെവിയുള്ള പൂവ് കണ്ടിട്ടുണ്ടോ..? ഇതു പക്ഷേ കഥയല്ല യാഥാർത്ഥ്യമാണു്..!
Posted by Dethan Punalur at 8:06 AM 8 comments
Labels: ഫോട്ടോ
Wednesday, March 17, 2010
പേപ്പർ വെയിറ്റ്.. ?
കടലാസുകൾ പറന്നു പോകാതിരിക്കാൻ മുകളിൽ വയ്ക്കുന്നപോലെ , പൂവ് പറന്നു പോകാതെ പേപ്പർ വെയിറ്റ് എടുത്തു വച്ചിരിക്കുകയല്ല!! ചെറിയ പൂവിനുള്ളിൽ കണ്ട വെള്ളത്തുള്ളിയുടെ ക്ലോസപ്പാണു്. അതിലൂടെയാണു് സ്റ്റേമനും പൂമ്പൊടിയും മറ്റും ഇത്രയും വലുതായിക്കാണുന്നതു്.
Posted by Dethan Punalur at 3:24 AM 12 comments
Labels: ഫോട്ടോ
Monday, March 15, 2010
Saturday, March 13, 2010
മാതൃഭാഷാദിനം..!
"..നോക്കി പേടിപ്പിക്കല്ലേ ! എന്തുവന്നാലും ഞാനീച്ചെറുക്കനെ ഇംഗ്ലീഷ് മീഡിയത്തിലെ അയക്കൂ..!"
"ദേ.. എന്നേക്കൊണ്ടു് മറ്റേ ഭാഷയൊന്നും പറയിക്കരുതു്... എടീ മണ്ടീ, പലമാതൃഭാഷകളും ഇതിനകം മരിച്ചു പോയെന്നാ കേൾക്കുന്നതു് ..!! നമുക്കിവനെയെങ്കിലും നമ്മുടെ മാതൃഭാഷ പഠിപ്പിക്കാം..." (ഒരു മാതൃഭാഷാദിനം കൂടി കടന്നുപോയത്രേ..!)
Posted by Dethan Punalur at 7:21 AM 14 comments
Labels: ഫോട്ടോ
Thursday, March 11, 2010
വഴിയോരത്തെ സുന്ദരി..!
വഴിയരുകിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാട്ടുചെടിയുടെ ചെറിയ പൂവിന്റെ ഓപ്പസിറ്റ് ലൈറ്റിലെടുത്ത ക്ലോസപ്പ് ചിത്രം.
Posted by Dethan Punalur at 6:20 AM 13 comments
Labels: ഫോട്ടോ
Tuesday, March 9, 2010
തനിയെ..!
തീരെ ചെറിയ ഒരു തരം ശലഭം ഇലയുടെ എഡ് ജിലിരിക്കുന്നു. ദൂരെയുള്ള അഴുക്കു് മണ്ണാണു് ബാക് ഗ്രൌണ്ടിൽ ഔട്ട് ഓഫ് ഫോക്കസായി കാണുന്നതു്.
Posted by Dethan Punalur at 7:22 PM 14 comments
Labels: ഫോട്ടോ
Monday, March 8, 2010
ശല്യപ്പെടുത്തല്ലേ..!!
ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു് , ടണലുപോലെ തോന്നിക്കുന്ന ഒരു വലിയ പൈപ്പിനുള്ളിലിരുന്നു് ചിന്തിക്കുകയോ വിശ്രമിക്കുകയോ ചെയ്യുന്ന വ്യക്തി.. പൈപ്പിന്റെ മറ്റേ അറ്റത്തുനിന്നു് എടുത്ത ചിത്രം..
Posted by Dethan Punalur at 12:38 AM 10 comments
Labels: ഫോട്ടോ
Friday, March 5, 2010
സ്വർണ്ണത്താമര !!
സ്വർണ്ണത്താമര... എന്നുകരുതി സ്വർണ്ണം കൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ താമരയൊന്നുമല്ല ഇതു്. വഴിയരുകിൽ കണ്ട ഒരു എവർലാസ്റ്റിങ്ങ് ഫ്ലവ്വറിന്റെ ക്ലോസപ്പാണു്.
Posted by Dethan Punalur at 7:25 PM 8 comments
Labels: ഫോട്ടോ
Wednesday, March 3, 2010
ജാഗ്രത !!
അതീവ ജാഗ്രതയോടെ ഒരു മരക്കുറ്റിയിൽ എന്തോ നോക്കിയിരിക്കുന്ന കാക്ക.. സൂര്യാസ്തമയത്തിനു ശേഷമുള്ള ഒരു കാഴ്ച്ച , ആറാട്ടുപുഴ കടപ്പുറത്തുനിന്നു്..! നല്ല കാറ്റുള്ളസമയമായിരുന്നു. കടലാണു് ബാക്ഗ്രൌണ്ടിൽ കാണുന്നതു്.
Posted by Dethan Punalur at 10:41 PM 6 comments
Labels: ഫോട്ടോ
Monday, March 1, 2010
" തേങ്ങാക്കൊല..! "
ചിലർക്കു് ദേഷ്യം വരുമ്പോൾ പ്രയോഗിക്കുന്ന ഒരു വാക്കാണു് തേങ്ങാക്കൊല എന്നു് ..! മാത്രമല്ല നമ്മുടെ ബൂലോകത്ത് പലരും ഇടയ്കിടയ്ക് 'തേങ്ങ' പ്രയോഗം നടത്തുന്നതും കേൾക്കറുണ്ടു്..! അപ്പോൾ എന്റെ വകയായും ഇരിക്കട്ടെ ഒരു
'തേങ്ങാക്കൊല' ... പക്ഷേ ഇതു് ഒറിജിനൽ തേങ്ങാക്കൊല തന്നെയാ...കേരളത്തനിമ വിളിച്ചോതുന്ന കലർപ്പില്ലാത്ത ശീതള പാനീയം തരുന്ന കരിക്കിൻകുല...
Posted by Dethan Punalur at 4:56 AM 10 comments
Labels: ഫോട്ടോ