Saturday, November 28, 2009
Wednesday, November 25, 2009
' കുഴല്‍പ്പണം..! '
കുഴല്‍പ്പണം കുഴല്‍പ്പണം എന്നു പറയുന്നുണ്ടെങ്കിലും ഇതില്‍ പണോം
കാശുമൊന്നും കാണുന്നില്ല..
ഈ മനുഷ്യര്‍ വെറുതെ ഓരോന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും...!
പലഹാരങ്ങളുടെ കൊതിപ്പിക്കുന്ന മണം
വരുന്നതല്ലാതെ എത്രസൂക്ഷിച്ചു നോക്കിയിട്ടും ഈ പുകയ്ക്കകത്തുകൂടി
മറ്റൊരു കുന്ത്രാണ്ടോം കാണാന്‍ കഴിയുന്നില്ല...!!
Posted by Dethan Punalur at 8:39 AM 9 comments
Labels: ഫോട്ടോ
Monday, November 23, 2009
വിശറി..!
ഉഷ്ണം കൊണ്ടു പൊറുതിമുട്ടുമ്പോള്‍ കാറ്റുകിട്ടാന്വേണ്ടി കൈയില്‍ കൊണ്ടു നടക്കാന്‍
പറ്റുന്ന തരത്തിലുള്ള പഴയകാല ഫാനാണു്
വിശറി. കറന്റുപോയാലും ഇഷ്ടന്റെ ' കാറ്റുപോകാറില്ല ' !
ആദ്യകാലത്തു്പനയോലകൊണ്ടും പിന്നെ പേപ്പര്‍,
പ്ലാസ്റ്റിക്കു് തുടങ്ങിയവ കൊണ്ടും ഉണ്ടാക്കിയ പലതരം വിശറികള്‍ നാം
കാണാറുണ്ടല്ലോ!
എന്നാല്‍ അതുപോലെ ചെത്തിമിനുക്കി നല്ല സ്റ്റൈലില്‍
പ്രക്യതി ഉണ്ടാക്കിയിരിക്കുന്ന ഒരു കാഴ്ച്ച കാണുക. ഇതു പക്ഷേ വിശറിയല്ല...
ഒരു വിടര്‍ന്ന കുമിളിന്റെ ( മഷ്രൂം ) അടിഭാഗത്തിന്റെ
ക്ലോസപ്പ് ഫോട്ടോയാണു്.
Posted by Dethan Punalur at 7:01 AM 3 comments
Labels: ഫോട്ടോ
Friday, November 20, 2009
ഹലോ.. കേള്‍ക്കാമോ..?
" ഹലോ.. ഹലോ..... ഗോപാലക്യഷണാ.....
കേള്‍ക്കാമോ..?
കമ്പിളിപ്പൊതപ്പേ.... അവിടുന്നു
പോരുമ്പം ഒരു കമ്പിളിപ്പൊതപ്പ്.. ഹലോ... ഹലോ..
കേള്‍ക്കാമോ......!!! "
Posted by Dethan Punalur at 3:29 AM 6 comments
Labels: ഫോട്ടോ
Tuesday, November 17, 2009
വാല് 'കഷണം' !
അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേര്‍ക്കു് വാല്
ഇത്തിരി കൂടുതലാ... അങ്ങനെ വിട്ടാല്‍ ശരിയാവില്ല .
അതിനു് ഒരു നല്ല പണിയുണ്ട്...
വെരി സിമ്പിള്‍..! ഇതു് ഞാന്‍ ശരിയാക്കിത്തരാം. ഒരു കത്തി
ഇങ്ങെടുത്തേ..!!
Posted by Dethan Punalur at 6:56 AM 8 comments
Labels: ഫോട്ടോ
Saturday, November 14, 2009
നെഗറ്റീവ്..!
റോഡരുകില്‍ നിന്നു് അമ്മയുടെ പാല് കുടിക്കുന്ന
ആട്ടിന്‍കുട്ടിയുടെ ഫോട്ടോയാണ് ഇതു്. ഒരു പ്രത്യേകത ഇതിനുണ്ട് . കുറച്ച് അകലെ നില്ക്കുന്ന ആടിന്റേയും കുട്ടിയുടേയും നിഴല്‍ മാത്രമാണു് ഇവിടെ കാണുന്നത് . രാവിലെ ആയതിനാല്‍ ഈ നിഴലുകള്‍ക്കു നീളം കൂടുതലായി തോന്നിക്കുന്നു...
Posted by Dethan Punalur at 5:56 AM 0 comments
Labels: ഫോട്ടോ
Wednesday, November 11, 2009
" അനിമല്‍ സ്റ്റാര്‍ സിംഗര്‍ ! "
(കണ്ഫ്യൂഷന് റൌണ്ട്)
"ശ്രുതി" വരുന്നോ പോകുന്നോ എന്നു് നമുക്കു
നോക്കണ്ടാ.. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരട്ടെ..!
ഏതായാലും നല്ല ഫുള്‍വോളിയത്തില്‍
എട്ടരക്കട്ടയ്ക്ക് വച്ചുപിടിച്ചോ...
നാലുപേരുകേള്ക്കട്ടെ...!
ഇടയ്ക്കു തിന്നാന്‍ കൊള്ളാവുന്ന വല്ലതും കണ്ടാല്‍
ആ "സംഗതി" അടിച്ചുമാറ്റാനും മറക്കണ്ടാ.. പക്ഷെ
സൂക്ഷിക്കണം, സമ്മാനം ഓര്‍മ്മയുണ്ടല്ലോ അവരുടെ
കൈയ്യില്‍ കിട്ടിയാല്‍ നമ്മള് 'ഫ്ലാറ്റാ..' !
Posted by Dethan Punalur at 5:37 AM 6 comments
Labels: ഫോട്ടോ
Friday, November 6, 2009
" ചിലകുടുംബ പ്രശ്നങ്ങള്‍ ! "
കുടുംബക്കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടോ..?
വെറുതെ ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയതാ.. ഇത്രയും കുഴപ്പമാകുമെന്നു വിചാരിച്ചില്ല...
തമ്മില്‍ ഉരിയാടാതെ എന്തിനു, പരസ്പരം നോക്കുകപോലും ചെയ്യാതെ വഴക്കിട്ട്
ദൂരെമാറിയിരിക്കുകയാണ് രണ്ടു പേരും.. !
Posted by Dethan Punalur at 6:49 AM 12 comments
Labels: ഫോട്ടോ
Monday, November 2, 2009
ഗുസ്തി
ഏതായാലും മനുഷ്യര്‍ക്കു മാത്രമായി സ്പോര്ട്ടസും
ഗെയിംസും നടത്തുന്നത് ഒട്ടും ശരിയല്ല ! നമ്മള്
പ്രക്യതി സ്നേഹികളല്ലേ ? സ്റ്റ്ണ്ടും ഗുസ്തിയും
മത്സരങ്ങള്‍ നടത്താന്‍ മറ്റുജീവികള്‍ക്കും
അവകാശമില്ലേ ? അവരേയും നമ്മള്
അംഗീകരിക്കണം !
രണ്ടായിരത്തി പത്തിലേക്കുള്ള കോമണ്‍വെല്‍ത്ത്
ഗെയിംസ് ഇന്‍ഡ്യയില്‍ നടത്താന്‍ രാഷ്ട്രപതി
ചെന്നു് ബാറ്റണ്‍ കൈമാറുന്ന ചടങ്ങ്
നടന്നതേഉള്ളു.. എങ്കിലും ചില
വിരുതന്മാര് ഇവിടെ ഗുസ്തിയുടെ പ്രാക്റ്റീസ് തുടങ്ങിക്കഴിഞ്ഞു...
സംശയിക്കണ്ട ഒരു സ്വര്‍ണ്ണ മെഡല്‍ ഉറപ്പാണ്...!
വിശ്വാസം വരുന്നില്ലെങ്കില്‍ ഈ മല്ലയുദ്ധം കാണുക.
ഗോദായില്‍ വച്ച് സ്വന്തം എതിരാളിയെ
കൊങ്ങായ്ക്ക് (കഴുത്തില്‍) കുത്തിപ്പിടിച്ച് ഒരു
ദയവുമില്ലാതെ നിലത്ത്ടിച്ച് തറപറ്റിക്കുന്ന കാഴ്ച്ച !!
Posted by Dethan Punalur at 7:29 AM 8 comments
Labels: ഫോട്ടോ