ഇതു സ്പീഷീസിന്റെ പേരോ ബൊട്ടാണിക്കൽ നെയിമോ ഒന്നുമല്ല.. അഛ്ചന്റെയും അമ്മയുടേയും പേരിലെ അക്ഷരങ്ങൾചേർത്തു് കുട്ടികൾക്കു പേരിടുന്ന പോലെ ഞാനിട്ട പേരാ...തേയിലച്ചെടിയുടെ പൂവാണു്. ആകൃതിയും നിറവും ദളങ്ങളും ഏതാണ്ടു് റോസപ്പൂവിന്റേതുപോലെതന്നെ.. മണമില്ലെന്നുമാത്രം!
11 comments:
തേയിറോസ്.. പേരു കണ്ടപ്പൊ നെറ്റി ഒന്നു ചുളിഞ്ഞു, താഴെ എഴുതിയത് കണ്ടപ്പൊ സംഭവം മനസ്സിലായി.. :)
ഞാന്‍ ആദ്യായിട്ട് കാണാ തേയില ചെടിയുടെ പൂവ്
പേര് കൊള്ളാം. പൂവും. പിന്നെ ഈ പൂവിന്‍റെ പേരെന്ത്?
തേയില ചെടിയുടെ പൂവ് ആദ്യായിട്ട് കാണുകയാണ് :)
റോസുമായിട്ട് എന്തൊരു സാദൃശ്യം!!!
റോസാച്ചെടിയുടെ വാടിയ പൂവിന്റെ ഫോട്ടോയെടുത്ത് തേയിറോസ് എന്ന് പേരിടുക,
കൊള്ളാം ഈ ഏപ്രിൽ ഫൂൾ പരിപാടി.
തേയില ചെടിയുടെ പൂവ് വെള്ള നിറമാണ് കേട്ടോ,,,
നല്ല ചിത്രം. ദാ മിനി പറയുന്നു തേയിലച്ചെടിയുടെ പൂവ് വെള്ളയാണെന്ന്. ഇതിലേതാ ശരി?
കൂതറ, aathman,Renjith,krishnakumar513,mini//മിനി,ശിവ എല്ലാവർക്കും നന്ദി പറയുന്നു.
മിനി,
പ്രതികരിച്ചതിനു നന്ദി.
റോസയിലും ബോഗൻവില്ലയിലുമൊക്കെ പല നിറങ്ങളിലുള്ള പൂക്കളുണ്ടാകുമെന്ന്
അറിയാമല്ലോ? അതുപോലെയാണു് ഇതും.. അതായതു് രാഷ്ട്രീയക്കാരെപ്പോലെ തേയിലയിലും
പലഗ്രൂപ്പുകളുണ്ടെന്നകാര്യം അറിയാതെപോയതു് കഷ്ടമായിപ്പോയി. താമസിക്കാതെ ഒരു
വെള്ള 'തേയിറോസും' പോസ്റ്റുന്നുണ്ടു്. അപ്പോൾ ഈ ഏപ്രിൽ ഫൂളായതിന്റെ ക്ഷീണമൊക്കെ മാറിക്കിട്ടും!
ദത്തൻ പുനലൂർ.
നല്ല പൂവ്
ഭഗവാനേ!!! തേയിലച്ചെടിയുടെ പൂവാണോ ഇത്!!!എന്തായാലും പേര് അടിപൊളി! :)
അതുശരി.. തേയിലച്ചെടിക്ക് ഇത്രനല്ല പൂവോ!!
Post a Comment