"പാതിരാ സൂര്യൻ! "
അസ്തമയം കഴിഞ്ഞു് ഏതാണ്ടു് മുക്കാൽ മണിക്കൂറിനു ശേഷം രാത്രി 7.02pm നു എടുത്തഒരു അപുർവ്വ 'കളർ' ചിത്രം! ഇന്നലെ ഏഴുമണിയോടെ ഒരു അസാധാരണമായ പ്രകാശം ആകാശത്തു് അനുഭവപ്പെട്ടു. ആ വെളിച്ചത്തിൽ എടുത്ത നിറങ്ങളിൽ മുങ്ങിനില്ക്കുന്ന നഗരത്തിന്റെ ചിത്രമാണു് ഇതു്.കർവ് അല്പം അഡ് ജസ്റ്റു് ചെയ്തു.കളർ കറക് ഷനോ ബ്രൈറ്റ് നെസ്സോ മറ്റെന്തെങ്കിലും മോഡിഫിക്കേഷനോ ചെയ്തിട്ടില്ല .
(ഡേറ്റ ഇതാണു്.Canon Eos 400D, lens Canon 18-55mm , f .6.3, 1/4 @ 800 ISO, hand held.)
13 comments:
ഇന്നലെ ഏഴ് മണിക്ക് നല്ല പകല്‍ വെളിച്ചമായിരുന്നു. ഞാന്‍ അതിശയപ്പെട്ടുപോയിരുന്നു. ഫോട്ടോവിന്റെ ഒറിജിനല്‍ സൈസ് ഇത്രയെ ഉള്ളോ?
നാട്ടില്‍ സൂര്യാസ്തമയം7 .04(kochi) 6.44(Ooty) നാണെന്ന് തോന്നുന്നു. താങ്കള്‍ കരുതിയ പോലെ 6.15 മണീയ്യ്ക്ക്ക്കാണെന്ന് തോന്നുന്നില്ല. മാത്രമല്ല സൂര്യാസ്തമയം കഴിഞ്ഞ് അര മണിക്കൂറൂമുതല്‍ ഒരു മണിക്കൂറൂവരെ നല്ല പ്രകാശം കാണാന്‍ സാധ്യതയുണ്ട്.
ചിത്രം വൈറ്റ്ബാലന്‍സ് നന്നായിരുന്നെങ്കില്‍ അല്പ്പം കൂടീ നന്നായേനെ.
കെ.പി.സുകുമാരന്‍,
നന്ദി. ചിത്രത്തിന്റെ സൈസ് വളരെ വലുതാണ്‍. അതു ചെറുതാക്കി പോസ്റ്റു ചെയ്തിരിക്കുകയാണു്.
ത്രിശ്ശൂർക്കാരനു് ,പ്രതികരണത്തിനു് നന്ദി.
സുഹൃത്തേ വൈകുന്നേരം 5.30 മണി ആകുമ്പോൾ തന്നെ മിസ്റ്റും മൂടലും കാരണം ഇവിടം ഇരുണ്ടു തുടങ്ങും. വിശേഷിച്ചും മഴക്കാലമായ ഇപ്പോൾ പറയുകയും വേണ്ടാ. ആ കണക്കിനു് 7 മണിക്കു ശേഷം പകൽ വെളിച്ചത്തിൽ ഇത്തരം ഒരു പടം ഇവിടെ എടുക്കാനേ പറ്റില്ല എന്നോർക്കുക.. അതുകൊണ്ടു് ഇതു് ഒരു വലിയ കാര്യമായിത്തന്നെയാണു് ഞാൻ കരുതുന്നതു്. അല്ലാതെ പറഞ്ഞുപറ്റിക്കാനോ അതിശയോക്തിക്കു വേണ്ടിയോ വെറുതെ കാച്ചിവിട്ടതല്ല.
nannayitundu dhathetta...
ഫോട്ടോ നന്നായി.
അപൂര്‍വ്വം...അപാരം.
നന്നായിട്ടുണ്ട്. ഭാഗ്യവാന്‍!
അത് തന്നെ... അപൂര്‍വം... മനോഹരം...
Goood
nice angle.
നന്നായിരിക്കുന്നു
വിജനവിഹായസ്സിലിരുന്ന് നോക്കിക്കൊണ്ടേയിരിക്കാവുന്ന സുന്ദരമായ ദൃശ്യം. താങ്കളിപ്പോഴും മുകളിൽത്തന്നെയാണോ. ഒരല്പം കൂടി ബ്രൈറ്റ്നെസ്സ് കൊടുക്കാമായിരുന്നു... well.., very good...
നന്നായിട്ടുണ്ട്,
ആട്ടേ ഏതാ പട്ടണം ?
കെ.പി.സുകുമാരൻ, ത്രിശ്ശൂക്കാരൻ, Sarin, മിനി, നന്ദകുമാർ , Jimmy, പുള്ളിപ്പുലി, praveen raveendran, haina, വി.എ , മോഹനം,ഇതുവഴി വന്നതിനും അഭിപ്രായങ്ങൾ
രേഖപ്പെടുത്തിയതിനും നന്ദി.
വി.എ ,
അതെ മുകളിൽ ത്തന്നെ..
മോഹനം,
'ഊട്ടിപ്പട്ടണം' ( ഊട്ടിയ്ക്ക് അടുത്തു് കൂനൂർ )
Post a Comment