വെകിളിപിടിച്ച കാള..!!
ഒരു സ്റ്റെപ്പിൽ നിന്നും പൊടിപിടിച്ച സിമന്റു തറയിലേക്കു് വീണ അഴുക്കു വെള്ളം ഉണങ്ങിപ്പിടിച്ചതാണു് ഇതു് . അതു വഴി വരുമ്പോൾ 'വെകിളിപിടിച്ച ഒരു കാളക്കൂറ്റന്റെ' രൂപം പൊലെ തോന്നി. അങ്ങനെ പകർത്തിയ ചിത്രമാണു് ഇതു്. പോസ്റ്റു പ്രോസസ്സിങ്ങൊന്നും ചെയ്തിട്ടില്ല. കാളയുടെ കണ്ണും മൂക്കും കൊമ്പും വായുമൊക്കെ ഏതാണ്ട് അതാതു സ്ഥാനങ്ങളിലായുണ്ടു്. മാത്രമല്ല ചീറ്റുന്ന ആക് ഷൻവരെ സ്കെച്ചിലും കാർട്ടൂണിലും വരക്കുന്നപോലെ വരകളും നക്ഷത്രങ്ങാളുമൊക്കെയായി ചിതറിവീണ വെള്ളം കൊണ്ടു് തോന്നിപ്പിക്കുന്നു..!!
16 comments:
ഹഹ..അതുകൊള്ളാം :)
നന്നായിട്ടുണ്ട്.. :)
കൊള്ളാം
ഈ വേറിട്ട കാഴ്ച്ചക്ക് അഭിനന്ദനങ്ങൾ
I love the way you see things!!
interesting one!
Dathan - ithu aro vaalu vacha pole undu.. hehhe... Apaara kannishta!!! namichu .. adiyane ee kanninte shishyanayi sweekarikkooo..
ഇതു കൊള്ളാമല്ലോ !!!
:)
വേറിട്ട കാഴ്ച്ച...:)
ദത്തൻ മാഷിന്റെ കണ്ണുകൾ അപാരം !!
കാഴ്ചകള്‍ ഇങ്ങനെ ഇന്നു തരികയാണോ? അതൊ തേടിച്ചെല്ലുകയാണോ? നന്നായിരിക്കുന്നു ദത്താ.
ഹ,,! Interesting.
സൂപ്പർ കണ്ടെത്തൽ തന്നെ ദത്തേട്ടാ....കിടുക്കൻ പടം
ശിവാ,
നന്ദി.പലരും ഇതേ ചോദ്യം ചോദിക്കാറുണ്ടു്.. എല്ലാം യാദൃശ്ചികംമാത്രം. 'കാക്കയും വന്നു
പനമ്പഴവും വീണു.' അത്രതന്നെ!
Interesting))
കാളയായതുകൊണ്ട് വലിയ ഗുണമില്ലാതെ പോയി വല്ല കന്യാ മറിയത്തിന്‍റെയോ മറ്റോ രൂപ മായിരുന്നേല്‍ ഒരു തീര്‍ഥാടനകേന്ദ്രം തുടങ്ങാമായിരുന്നു
Post a Comment