'പിന്‍ഗാമി'
പിന്‍വാതിലിലൂടെ ഒരുകാര്യവും ചെയ്യാന്‍ പാടില്ല
എന്നാണല്ലൊ ഇപ്പോഴത്തെ നിയമം.! പക്ഷേ പാവം
ഈ കുഞ്ഞു് 'വോട്ടര്‍' ഉണ്ടോ ഇതറിയുന്നു..?
ഏതുകാര്യമായാലും ഇന്നത്തെക്കാലത്തു് എല്ലാവരും
ചെയ്യുന്നതുപോലെ ആയാല്‍ അതിനു് ഒരു ത്രില്ലില്ല..
എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ..? ചിലപ്പോള്‍
ഗിന്നസ് ബുക്കിനകത്തൂടെയെങ്ങാനും കയറി
നടക്കാന്‍ പറ്റില്ലെന്നാരുകണ്ടൂ..?
പുതിയ ജനറേഷേന്‍, പാലുകുടി എന്ന ഈ സൌജന്യ
'റേഷേന്‍' പോലും അല്പം മോഡേണ്‍ സ്റ്റൈലില്‍ പരീക്ഷിച്ചുനോക്കുന്നു..!!