Related Posts with Thumbnails

Sunday, March 20, 2011

മോഡേണ്‍ വാല്മീകി.!!


ഇന്നത്തെക്കാലത്തു് താഴെയിരുന്നാല്‍ റിസോര്‍ട്ടുകാരും വ്യാജപട്ടയക്കാരും ചേര്‍ന്നു്‌ കിളച്ചു മറിച്ചുകളയുമെന്നു്‌ ഭയന്നാകും പുള്ളി മരത്തിന്റെ മണ്ടയില്‍ ഇരുപ്പുറപ്പിച്ചതു്‌... അതും അല്പം മോഡേണ്‍ സ്റ്റൈലില്‍...! പണ്ടു്‌ ചിതല്‍പ്പുറ്റായിരുന്നെങ്കില്‍ ഇന്നു്‌ ഇക്കോഫ്രണ്ടിലിയായി ഇലകളും വള്ളികളും മാത്രം കൊണ്ടു്‌ കവര്‍ ചെയ്താണിരിക്കുന്നതു്‌..!! (നല്ല ഉയരമുള്ള വലിയ മരങ്ങളില്‍ ഒന്നിന്റെ മുകള്‍ ഭാഗം വള്ളികള്‍ ചുറ്റിപ്പിണഞ്ഞു്‌ ഉണ്ടായ രൂപം വഴിയരുകില്‍ കണ്ടതു്‌.)

7 comments:

അലി March 20, 2011 at 1:13 AM  

ചെടികൾ വെട്ടി ഷേപ് വരുത്തിയതാണെന്ന് ആദ്യം തോന്നി. വാൽമീകി രസകരമായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 20, 2011 at 2:26 AM  

ഉഗ്രന്‍ :)

mini//മിനി March 20, 2011 at 4:05 AM  

എവിടെയോ കണ്ട് നല്ല പരിചയം തോന്നുന്നു.

പട്ടേപ്പാടം റാംജി March 20, 2011 at 9:18 AM  

മനോഹരം.

Typist | എഴുത്തുകാരി March 21, 2011 at 1:08 AM  

സംഭവം രസകരമായി.

Dethan Punalur March 21, 2011 at 8:15 AM  

അലി, ഇന്‍ഡ്യാ ഹെറിറ്റേജ്, മിനി, ഷാജി,പട്ടേപ്പാടം, എഴുത്തുകാരി എല്ലവരുടേയും അഭിപ്രായങ്ങള്‍ക്കു നന്ദി.

മിനിക്കു്‌,
എന്നെയാണോ ഉദ്ദേശിച്ചതു്‌ ..!!

The Admirer March 27, 2011 at 4:07 AM  

കാപ്ഷൻ കലക്കി കേട്ടോ. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രെയിം.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP