Related Posts with Thumbnails

Saturday, November 28, 2009

ഊന്നു വടി..!


വയസ്സായില്ലേ കുഞ്ഞേ... തീരെ നടക്കാന്‍മേലാ... ഒരു ഊന്നു വടിയെങ്കിലും
സഹായത്തിനില്ലാതെ എങ്ങെനെയാ... ?
വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കെട്ടിയിട്ടേച്ചല്ലേ ഇപ്പോള്‍
കാറ്‌ വരെ അടിച്ചോണ്ടു പോകുന്നതു്‌..!
ഏതായാലും കുറച്ചു ബലമായിത്തന്നെ പിടിച്ചേക്കാം...
ഇനി എത്രമാണിക്കൂറാ ജീവിച്ചിരിക്കുക
എന്നാരുകണ്ടു.. !

Wednesday, November 25, 2009

' കുഴല്‍പ്പണം..! '

കുഴല്‍പ്പണം കുഴല്‍പ്പണം എന്നു പറയുന്നുണ്ടെങ്കിലും ഇതില്‍ പണോം
കാശുമൊന്നും കാണുന്നില്ല..
ഈ മനുഷ്യര്‍ വെറുതെ ഓരോന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും...!
പലഹാരങ്ങളുടെ കൊതിപ്പിക്കുന്ന മണം
വരുന്നതല്ലാതെ എത്രസൂക്ഷിച്ചു നോക്കിയിട്ടും ഈ പുകയ്ക്കകത്തുകൂടി
മറ്റൊരു കുന്ത്രാണ്ടോം കാണാന്‍ കഴിയുന്നില്ല...!!

Monday, November 23, 2009

വിശറി..!

ഉഷ്ണം കൊണ്ടു പൊറുതിമുട്ടുമ്പോള്‍ കാറ്റുകിട്ടാന്‍വേണ്ടി കൈയില്‍ കൊണ്ടു നടക്കാന്‍
പറ്റുന്ന തരത്തിലുള്ള പഴയകാല ഫാനാണു്‌
വിശറി. കറന്റുപോയാലും ഇഷ്ടന്റെ ' കാറ്റുപോകാറില്ല ' !
ആദ്യകാലത്തു്‌പനയോലകൊണ്ടും പിന്നെ പേപ്പര്‍,
പ്ലാസ്റ്റിക്കു്‌ തുടങ്ങിയവ കൊണ്ടും ഉണ്ടാക്കിയ പലതരം വിശറികള്‍ നാം
കാണാറുണ്ടല്ലോ!
എന്നാല്‍ അതുപോലെ ചെത്തിമിനുക്കി നല്ല സ്റ്റൈലില്‍
പ്രക്യതി ഉണ്ടാക്കിയിരിക്കുന്ന ഒരു കാഴ്ച്ച കാണുക. ഇതു പക്ഷേ വിശറിയല്ല...
ഒരു വിടര്‍ന്ന കുമിളിന്റെ ( മഷ്രൂം ) അടിഭാഗത്തിന്റെ
ക്ലോസപ്പ് ഫോട്ടോയാണു്‌.

Friday, November 20, 2009

ഹലോ.. കേള്‍ക്കാമോ..?


" ഹലോ.. ഹലോ..... ഗോപാലക്യഷണാ.....
കേള്‍ക്കാമോ..?
കമ്പിളിപ്പൊതപ്പേ.... അവിടുന്നു
പോരുമ്പം ഒരു കമ്പിളിപ്പൊതപ്പ്.. ഹലോ... ഹലോ..
കേള്‍ക്കാമോ......!!! "

Tuesday, November 17, 2009

വാല്‍ 'കഷണം' !

അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേര്‍ക്കു്‌ വാല്‌
ഇത്തിരി കൂടുതലാ... അങ്ങനെ വിട്ടാല്‍ ശരിയാവില്ല .
അതിനു്‌ ഒരു നല്ല പണിയുണ്ട്...
വെരി സിമ്പിള്‍..! ഇതു്‌ ഞാന്‍ ശരിയാക്കിത്തരാം. ഒരു കത്തി
ഇങ്ങെടുത്തേ..!!

Saturday, November 14, 2009

നെഗറ്റീവ്..!

റോഡരുകില്‍ നിന്നു്‌ അമ്മയുടെ പാല്‍ കുടിക്കുന്ന
ആട്ടിന്‍കുട്ടിയുടെ ഫോട്ടോയാണ്‌ ഇതു്‌. ഒരു പ്രത്യേകത ഇതിനുണ്ട് . കുറച്ച് അകലെ നില്‍ക്കുന്ന ആടിന്റേയും കുട്ടിയുടേയും നിഴല്‍ മാത്രമാണു്‌ ഇവിടെ കാണുന്നത് . രാവിലെ ആയതിനാല്‍ ഈ നിഴലുകള്‍ക്കു നീളം കൂടുതലായി തോന്നിക്കുന്നു...

Wednesday, November 11, 2009

" അനിമല്‍ സ്റ്റാര്‍ സിംഗര്‍ ! "

(കണ്‍ഫ്യൂഷന്‍ റൌണ്ട്)

"ശ്രുതി" വരുന്നോ പോകുന്നോ എന്നു്‌ നമുക്കു
നോക്കണ്ടാ.. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരട്ടെ..!
ഏതായാലും നല്ല ഫുള്‍വോളിയത്തില്‍
എട്ടരക്കട്ടയ്ക്ക് വച്ചുപിടിച്ചോ...
നാലുപേരുകേള്‍ക്കട്ടെ...!

ഇടയ്ക്കു തിന്നാന്‍ കൊള്ളാവുന്ന വല്ലതും കണ്ടാല്‍
ആ "സംഗതി" അടിച്ചുമാറ്റാനും മറക്കണ്ടാ.. പക്ഷെ
സൂക്ഷിക്കണം, സമ്മാനം ഓര്‍മ്മയുണ്ടല്ലോ അവരുടെ
കൈയ്യില്‍ കിട്ടിയാല്‍ നമ്മള്‍ 'ഫ്ലാറ്റാ..' !

Friday, November 6, 2009

" ചിലകുടുംബ പ്രശ്നങ്ങള്‍ ‍! "


കുടുംബക്കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടോ..?
വെറുതെ ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയതാ.. ഇത്രയും കുഴപ്പമാകുമെന്നു വിചാരിച്ചില്ല...
തമ്മില്‍ ഉരിയാടാതെ എന്തിനു, പരസ്പരം നോക്കുകപോലും ചെയ്യാതെ വഴക്കിട്ട്
ദൂരെമാറിയിരിക്കുകയാണ്‌ രണ്ടു പേരും.. !

Monday, November 2, 2009

ഗുസ്തി

ഏതായാലും മനുഷ്യര്‍ക്കു മാത്രമായി സ്പോര്‍ട്ടസും
ഗെയിംസും നടത്തുന്നത് ഒട്ടും ശരിയല്ല ! നമ്മള്‍
പ്രക്യതി സ്നേഹികളല്ലേ ? സ്റ്റ്ണ്ടും ഗുസ്തിയും
മത്സരങ്ങള്‍ നടത്താന്‍ മറ്റുജീവികള്‍ക്കും
അവകാശമില്ലേ ? അവരേയും നമ്മള്‍
അംഗീകരിക്കണം !

രണ്ടായിരത്തി പത്തിലേക്കുള്ള കോമണ്‍വെല്‍ത്ത്
ഗെയിംസ് ഇന്‍ഡ്യയില്‍ നടത്താന്‍ രാഷ്ട്രപതി
ചെന്നു്‌ ബാറ്റണ്‍ കൈമാറുന്ന ചടങ്ങ്
നടന്നതേഉള്ളു.. എങ്കിലും ചില
വിരുതന്മാര്‍ ഇവിടെ ഗുസ്തിയുടെ പ്രാക്റ്റീസ് തുടങ്ങിക്കഴിഞ്ഞു...

സംശയിക്കണ്ട ഒരു സ്വര്‍ണ്ണ മെഡല്‍ ഉറപ്പാണ്...!
വിശ്വാസം വരുന്നില്ലെങ്കില്‍ ഈ മല്ലയുദ്ധം കാണുക.
ഗോദായില്‍ വച്ച് സ്വന്തം എതിരാളിയെ
കൊങ്ങായ്ക്ക് (കഴുത്തില്‍) കുത്തിപ്പിടിച്ച് ഒരു
ദയവുമില്ലാതെ നിലത്ത്ടിച്ച് തറപറ്റിക്കുന്ന കാഴ്ച്ച !!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP